നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് സൊചിതൽ ഡിക്‌സൺ

ഏറ്റവും ശ്രേഷ്ഠമായ ദാനം

എന്‍റെ സുഹൃത്ത് ബാർബറ, എനിക്ക് അനേക വർഷങ്ങളായി, എണ്ണമറ്റ പ്രോത്സാഹന കാർഡുകളും ചിന്തോദ്ദീപകമായ സമ്മാനങ്ങളും നൽകിയിട്ടുണ്ട്. ഞാൻ യേശുവിനെ എന്‍റെ രക്ഷകനായി സ്വീകരിച്ചിരിക്കുന്നു എന്ന് പറഞ്ഞുകഴിഞ്ഞപ്പോൾ,  അവൾ എനിക്ക് ഇതുവരെ നൽകിയിട്ടുള്ളതിൽ ഏറ്റവും മഹത്തായ സമ്മാനം - എന്‍റെ ആദ്യ ബൈബിൾ - നൽകി. അവൾ എന്നോട് ഇങ്ങനെ പറഞ്ഞു, "ദൈവത്തോട് കൂടുതൽ അടുത്തു വളരുവാനും, അനുദിന കൂടിക്കാഴ്ച, വേദവായന, പ്രാർത്ഥന, അവനിലുള്ള ആശ്രയം, അനുസരണം എന്നിവയിലൂടെ ആത്മീക പക്വത  പ്രാപിക്കുവാനും നിങ്ങൾക്കു കഴിയും. ദൈവത്തെ കൂടുതൽ അറിയുന്നതിനായ് ബാർബറ, എന്നെ ക്ഷണിച്ചപ്പോൾ എന്‍റെ ജീവിതത്തിന് മാറ്റം ഉണ്ടായി.

ബാർബറ, അപ്പൊസ്തലനായ ഫിലിപ്പോസിന്‍റെ സ്മരണ, എന്നിൽ ഉരുവാക്കുന്നു. തന്നെ അനുഗമിക്കാൻ യേശു ഫിലിപ്പോസിനെ ക്ഷണിച്ചശേഷം (യോഹന്നാൻ 1:43), അപ്പൊസ്തലൻ ഉടനെ തന്‍റെ സ്നേഹിതനായ നഥനയേലിനോട് യേശുവിനെക്കുറിച്ച്, ഇങ്ങനെ പറഞ്ഞു, "ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവൻ" (വാക്യം 45). നഥനയേൽ സംശയം പ്രകടിപ്പിച്ചപ്പോൾ, ഫിലിപ്പോസിനോട് തർക്കിക്കുകയോ, വിമർശിക്കുകയോ, തന്‍റെ സുഹൃത്തിനെ ഉപേക്ഷിക്കുകയോ ചെയ്തില്ല. പകരം, യേശുവിനെ മുഖാമുഖം കാണുവാൻ അവൻ ക്ഷണിച്ചു. "വന്നു കാണുക," എന്ന് അവൻ പറഞ്ഞു (വാക്യം 46).

നഥനയേൽ യേശുവിനെ "ദൈവപുത്രൻ" എന്നും "യിസ്രായേലിന്‍റെ രാജാവ്" എന്നും പ്രഖ്യാപിച്ചപ്പോൾ (വാക്യം 49), ഫിലിപ്പോസിനുണ്ടായ സന്തോഷം, എനിക്ക് വിഭാവന ചെയ്യുവാൻ കഴിയും. അവർ കാണുമെന്ന് യേശു വാഗ്ദാനം ചെയ്ത "വലിയ കാര്യങ്ങൾ", തന്‍റെ സുഹൃത്തിന് നഷ്ടമാകുകയില്ല എന്നറിയുന്നത്, എത്ര അനുഗ്രഹകരമാണ് (വാക്യങ്ങൾ 50-51).

പരിശുദ്ധാത്മാവാണ്, ദൈവവുമായുള്ള നമ്മുടെ ഉറ്റബന്ധം  തുടങ്ങിവെക്കുന്നത്, തദനന്തരം വിശ്വാസത്തിൽ പ്രതികരിക്കുന്ന എല്ലാവരിലും ജീവിക്കുന്നു. വ്യക്തിപരമായി അവനെ അറിയുന്നതിനും, അവന്‍റെ ആത്മാവിനാലും തിരുവെഴുത്തുകളാലും അവനെ അനുദിനം കണ്ടുമുട്ടുവാൻ മറ്റുള്ളവരെ ക്ഷണിക്കുന്നതിനും അവൻ നമ്മെ പ്രാപ്തരാക്കുന്നു. പ്രാപിക്കുന്നതിനും നൽകുന്നതിനുമുള്ള ഏറ്റവും ശ്രേഷ്ഠമായ ഒരു ദാനമാണ്, യേശുവിനെ കൂടുതൽ നന്നായി അറിയുവാനുള്ള ഒരു ക്ഷണം.

വിലാപത്തിൽ നിന്ന് ആരാധനയിലേയ്ക്ക്

2013-ൽ കിം സ്തനാർബുദത്തോട് പോരാട്ടം ആരംഭിച്ചു. അവളുടെ ചികിത്സയ്ക്കു ശേഷം നാലു ദിവസം കഴിഞ്ഞപ്പോൾ ഡോക്ടർമാർ അവൾക്ക് വർദ്ധിച്ചുവരുന്ന ശ്വാസകോശ രോഗമുണ്ടെന്ന് കണ്ടുപിടിക്കുകയും, മൂന്നു മുതൽ അഞ്ചു വർഷം വരെ ആയുസ്സുണ്ടാകുമെന്നും അറിയിച്ചു. ആദ്യവർഷം ദൈവമുമ്പാകെ വികാരങ്ങൾ പ്രകടിപ്പിച്ചപ്പോൾ അവൾ ദുഃഖിക്കുകയും വിതുമ്പി പ്രാർത്ഥിക്കുകയും ചെയ്തു. 2015-ൽ ഞാൻ കിമ്മിനെ കാണുമ്പോൾ, അവൾ തന്‍റെ അവസ്ഥയെ അവന്‍റെ മുമ്പിൽ സമർപ്പിക്കുകയും, സാംക്രമികമായ സന്തോഷവും സമാധാനവും പ്രസരിപ്പിക്കുകയും ചെയ്തു. ചില ദിവസങ്ങൾ വളരെ കഠിനമായിരുന്നുവെങ്കിലും, ദൈവം അവളുടെ ഹൃദയഭേദകമായ ദുരിതങ്ങളെ, അവൾ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കും വിധം, ആശാഭരിത-സ്തുതിയുടെ സുന്ദര സാക്ഷ്യമാക്കി രൂപാന്തരപ്പെടുത്തി.

നമ്മൾ ഭയാനക-സാഹചര്യങ്ങളിൽ ആയിരിക്കുമ്പോൾ പോലും, നമ്മുടെ വിലാപങ്ങളെ നൃത്തങ്ങളാക്കി മാറ്റുവാൻ ദൈവത്തിനു കഴിയും. അവന്‍റെ രോഗശാന്തി എല്ലായ്പ്പോഴും നാം പ്രത്യാശിച്ചതുപോലെയോ പ്രതീക്ഷിച്ചതുപോലെയോ അല്ലെങ്കിലും, ദൈവീക വഴികളിൽ നമുക്ക് പൂർണ്ണവിശ്വാസമുള്ളവർ ആയിരിക്കാം (സങ്കീർത്തനം 30:1-3). നമ്മുടെ പാത എത്ര കണ്ണീർ-കറ വീണതായാലും, അവനെ സ്തുതിക്കാൻ നമുക്ക് അസംഖ്യം കാരണങ്ങളുണ്ട് (വാക്യം 4). നമ്മുടെ ഉറപ്പുള്ള വിശ്വാസം അവൻ സംരക്ഷിക്കുന്നതാകയാൽ, നമുക്ക് ദൈവത്തിൽ സന്തോഷിക്കാം (വാക്യം 5-7). നമുക്ക് അവന്‍റെ കാരുണ്യത്തിനായ് കരഞ്ഞു വിലപിക്കാം, (വാക്യങ്ങൾ 8-10), വിലപിച്ച് ആരാധിക്കുന്ന അനേകരിൽ, അവൻ കൊണ്ടു വന്ന പ്രത്യാശയെ ആഘോഷിക്കാം. ദൈവത്തിനു മാത്രമേ നിരാശയുടെ വിലാപങ്ങളെ, സാഹചര്യങ്ങളിൽ അധിഷ്ഠിതമല്ലാത്ത ഊർജ്ജസ്വലമായ സന്തോഷത്തിലേയ്ക്ക് രൂപാന്തരപ്പെടുത്തുവാൻ കഴിയുകയുള്ളൂ (വാക്യങ്ങൾ 11-12).

കരുണാസമ്പന്നനായ ദൈവം നമ്മുടെ ദുഃഖത്തിൽ നമ്മെ ആശ്വസിപ്പിക്കുമ്പോൾത്തന്നെ, അവൻ നമ്മെ സമാധാനത്താൽ ആവരണം ചെയ്ത് മറ്റുള്ളവരോടും നമ്മോടും  മനസ്സലിവ് വ്യാപിപ്പിക്കുവാൻ, നമ്മെ ശക്തീകരിക്കുന്നു. നമ്മുടെ സ്നേഹവാനും വിശ്വസ്തവുമായ കർത്താവ് നമ്മുടെ വിലാപത്തെ, ഹൃദയ-ഗഹനമായ ആശ്രയം, സ്തുതി, ആനന്ദ നൃത്തം എന്നിവയിലേയ്ക്കു നയിക്കുന്ന ആരാധനയായ് പരിണമിപ്പിയ്ക്കുന്നു.

സ്നേഹം നമുക്കു പരിവർത്തനം നല്കുന്നു

യേശുവിനെ കണ്ടുമുട്ടിയതിനുമുൻപ്, പലപ്പോഴും എനിക്ക് ആഴത്തിൽ മുറിവേറ്റിട്ടുള്ളതിനാൽ, അധികം വേദന അനുഭവിക്കേണ്ടിവരുമെന്ന ഭീതിയിൽ ഞാൻ, കൂടുതൽ അടുത്തുവരുന്ന ബന്ധങ്ങൾ ഒഴിവാക്കി. അലനെ വിവാഹം കഴിക്കുന്നതുവരെ എന്‍റെ അമ്മയായിരുന്നു, എന്‍റെ ഏറ്റവും അടുത്ത സുഹൃത്ത്. ഏഴു വർഷത്തിനു ശേഷം, വിവാഹമോചനത്തിന് അരികിലായിരുന്ന ഞാൻ, ഞങ്ങളുടെ നഴ്സറിപ്രായമായ സേവ്യറിനെ ഒരു പള്ളിയിലേയ്ക്ക് കൂടെ കൊണ്ടുപോയി. ആശ്രയിക്കാൻ ഭയവും എന്നാൽ സഹായം ആവശ്യവുമായിരുന്ന ഞാൻ, പുറത്തേക്കുള്ള വാതിലിന് അരികിലാണ് ഇരുന്നത്.

 കൃതജ്ഞതയോടെ പറയട്ടെ, വിശ്വാസികൾ കടന്നു വന്ന് ഞങ്ങളുടെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കുകയും, പ്രാർത്ഥനയിലൂടെയും ബൈബിൾ ധ്യാനത്തിലൂടെയും ദൈവവുമായി എങ്ങനെ ഒരു ബന്ധം വളർത്തിയെടുക്കാമെന്ന് എന്നെ പഠിപ്പിക്കുകയും ചെയ്തു. കാലാന്തരത്തിൽ ക്രിസ്തുവിന്‍റെയും അവന്‍റെ അനുയായികളുടെയും സ്നേഹം എന്നെ രൂപാന്തരപ്പെടുത്തി.

 ആ പ്രഥമ സഭായോഗം കഴിഞ്ഞു രണ്ടു വർഷത്തിനുശേഷം അലനോടും, സേവ്യറിനോടും, എന്നോടും സ്നാനമേൽക്കുവാൻ ആവശ്യപ്പെട്ടു. അൽപകാലത്തിനു ശേഷം, ഞങ്ങളുടെ പ്രതിവാര സംഭാഷണങ്ങളിലൊന്നിൽ, എന്‍റെ അമ്മ പറഞ്ഞു, "നിങ്ങൾ വ്യത്യസ്തരാണ്. യേശുവിനെക്കുറിച്ച് എന്നോട് കൂടുതൽ സംസാരിക്കൂ”. ഏതാനും മാസങ്ങൾക്കു ശേഷം അവൾ, ക്രിസ്തുവിനെ തന്‍റെ രക്ഷകനായി സ്വീകരിച്ചു.

 യേശു ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുന്നു... ക്രിസ്തുവിനെ കണ്ടുമുട്ടുന്നതുവരെ സഭയുടെ പീഢകരിൽ, അതീവഭയമുളവാക്കുന്ന വ്യക്തികളിൽ ഒരാളായ ശൌലിനു സമനായുള്ളവരുടെ ജീവിതങ്ങൾ (അ.പ്ര. 9: 1-5). യേശുവിനെക്കുറിച്ച് അധികം പഠിക്കുന്നതിന് മറ്റുള്ളവർ ശൗലിനെ സഹായിച്ചു (വാക്യം 17-19). തന്‍റെ തീക്ഷ്ണമായ പരിവർത്തനം അദ്ദേഹത്തിന്‍റെ ആത്മാധികാര ഉപദേശത്തിന്‍റെ വിശ്വാസ്യതയെ വർദ്ധിപ്പിച്ചു (വാക്യം 20-22).

 യേശുവുമായുള്ള നമ്മുടെ വ്യക്തിപരമായ പ്രഥമ കൂടിക്കാഴ്ച, ഒരു പക്ഷേ ശൗലിന്‍റേതിനു സമാനമായ നാടകീയതകൾ നിറഞ്ഞതത് ആയിരിക്കുകയില്ല. നമ്മുടെ ജീവിത പരിവർത്തനം ദ്രുതമായതോ തീവ്രമായതോ ആയിക്കൊള്ളണമെന്നില്ല. എന്നിരുന്നാലും, ക്രിസ്തുവിന്‍റെ സ്നേഹം കാലക്രമേണ നമ്മെ മാറ്റുന്നതെങ്ങനെയെന്ന് ആളുകൾ ശ്രദ്ധിക്കും വിധം, അവൻ നമുക്കുവേണ്ടി ചെയ്തവ മറ്റുള്ളവരെ അറിയിക്കുവാൻ നമുക്ക് അവസരങ്ങൾ ലഭിക്കും.

കവച ജന്തു വർഗ്ഗത്തിന്റെ ഗതി

എന്റെ കസിൻ എന്നെ തന്നോടുകൂടെ ഒരു ഇനം ഇറാൽ മീനിനെ പിടിക്കാൻ വിളിച്ചപ്പോൾ, എനിയ്ക്ക് സഹായിക്കാൻ കഴിഞ്ഞില്ല എന്നാൽ അത് ആവേശഭരിതനാക്കി. താൻ എനിയ്ക്ക് ഒരു പ്ലാസ്റ്റിക് തൊട്ടി തരുമ്പോൾ ഗോഷ്ടി കാണിച്ചുകൊണ്ട്, “അടപ്പില്ലേ?” എന്ന് ചോദിച്ചു.

 ചൂണ്ടയും അതിൽ കോർക്കുന്ന ഇരയായ കോഴിയുടെ അവശിഷ്ടങ്ങളുടെ ചെറുസഞ്ചിയും എടുത്തുകൊണ്ട് അവൻ പറഞ്ഞു, “നിനക്ക് അതിന്റെ ആവശ്യമില്ല” എന്ന്. 

 പിന്നീട്, ഞാൻ നോക്കിക്കൊണ്ടിരുന്നപ്പോൾ അവയിൽ ചെറിയവ ഒന്നിന് മീതെ ഒന്നായി കയറി ഏകദേശം നിറഞ്ഞിരിയ്ക്കുന്ന തൊട്ടിയിൽനിന്നും രക്ഷപെടുവാൻ വ്യർത്ഥമായി പരിശ്രമിക്കുന്നു, എന്തുകൊണ്ട് നമുക്ക് ഒരു അടപ്പിന്റെ ആവശ്യം വരാത്തത് എന്നു മനസ്സിലായി. എപ്പോഴെല്ലാം അവ വക്കോളം എത്തുന്നുവോ, മറ്റുള്ളവ അതിനെ വലിച്ചു താഴേയ്ക്കിടും.

 അവയുടെ ഗതി എന്നെ ഓർപ്പിച്ചത്, സമൂഹത്തിനാകെ ഉണ്ടാകേണ്ട പ്രയോജനം, നമ്മുടേതായ സ്വാർത്ഥമായ നേട്ടങ്ങൾക്ക് വേണ്ടി പരിഗണിയ്ക്കുന്നത് എത്ര നാശകരമാണെന്നതാണ്. പൌലൊസ് തെസ്സലൊനിക്യയിലുള്ള വിശ്വാസികൾക്ക് ലേഖനം എഴുതുമ്പോൾ, ഉയർത്തുന്നതിന്റെയും പരസ്പരാശ്രയത്തിന്റെയും ബന്ധങ്ങളുടെ ആവശ്യകത താൻ മനസ്സിലാക്കിയിരുന്നു. “ക്രമം കെട്ടവരെ ബുദ്ധിയുപദേശിപ്പിൻ; ഉൾക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവിൻ; ബലഹീനരെ താങ്ങുവിൻ; എല്ലാവരോടും ദീർഘക്ഷമ കാണിപ്പിൻ” എന്ന് താൻ അവരെ പ്രബോധിപ്പിക്കുന്നു. (1 തെസ്സലൊനിക്യർ 5:14).

 വിചാരപ്പെടുന്ന തങ്ങളുടെ സമൂഹത്തെ പ്രശംസിയ്ക്കുന്നു (വാക്യം 11), പൌലൊസ് അവരോട് ഒന്നുകൂടെ സ്നേഹത്തോടെയും സമാധാനപൂർണ്ണമായുള്ള ബന്ധങ്ങൾക്കായി പ്രോത്സാഹിപ്പിയ്ക്കുന്നു (വാക്യം 13–15). ക്ഷമയുടെയും ദയയുടെയും, അനുകമ്പയുടെയും, സംസ്ക്കാരം ഉണ്ടാക്കുന്നതിനായുള്ള പ്രയത്നം മറ്റുള്ളവരെ ദൈവവുമായുള്ള തങ്ങളുടെ ബന്ധം ദൃഢമാക്കുകയും, ധൈര്യപ്പെടുത്തുകയും ചെയ്യുന്നു (വാക്യം 15, 23).

 ഇപ്രകാരമുള്ള സ്നേഹനിർഭരമായ ഐക്യത്തിലൂടെ സഭയ്ക്ക് വളരുവാനും ക്രിസ്തുവിനുവേണ്ടി സാക്ഷ്യം വഹിക്കുവാനും സാധിയ്ക്കും. ദൈവത്തെ വിശ്വാസികൾ ബഹുമാനിയ്ക്കുമ്പോൾ, മറ്റുള്ളവരെ വാക്കുകൾകൊണ്ടോ പ്രവൃത്തികൾകൊണ്ടോ വലിച്ചു താഴെയിടുന്നതിന് പകരം കൈപിടിച്ചുയർത്താൻ പ്രതിജ്ഞാബദ്ധരാകുമ്പോൾ, നാമും നമ്മുടെ സമൂഹവും തഴയ്ക്കും.

നിങ്ങള് ആയിരിക്കുന്നതിനു നന്ദി!

കാന്സര് സെന്ററില് എന്റെ അമ്മയുടെ പരിചാരികയായി ഞാന് സേവനം അനുഷ്ഠിച്ചപ്പോള്, ഹാളിന്റെ അങ്ങേയറ്റത്തുള്ള മുറിയില് തന്റെ ഭര്ത്താവ് ഫ്രാങ്കിനെ പരിചരിക്കാന് നിന്ന ലോറിയെ ഞാന് പരിചയപ്പെട്ടു. കൂട്ടിരുപ്പുകാര്ക്കുള്ള പൊതുവായ മുറിയില് ഞങ്ങള് ഒരുമിച്ച് സംസാരിക്കുകയും ചിരിക്കുകയും കരയുകയും പ്രാര്ത്ഥിക്കുകയും ചെയ്തു. ഞങ്ങള് ഞങ്ങളുടെ പ്രിയപ്പെട്ടവരെ പരിചരിക്കുന്ന ജോലിയില് പരസ്പരം പിന്താങ്ങുന്നതില് ഞങ്ങള് സന്തോഷം കണ്ടെത്തി.

ഒരു ദിവസം, പച്ചക്കറി വാങ്ങുവാന് പോകുന്നതിനുള്ള സൗജന്യ വാഹനം എനിക്കു കിട്ടിയില്ല. അന്നു വൈകിട്ട് തന്റെ കാറില് എന്നെ കടയില് കൊണ്ടുപോകാമെന്ന് ലോറി വാഗ്ദാനം ചെയ്തു. കൃതജ്ഞതാ പൂര്വ്വം കണ്ണു നിറഞ്ഞ് ഞാനതു സ്വീകരിച്ചു. "നീ ആയിരിക്കുന്നതില് നന്ദി" ഞാന് പറഞ്ഞു. അവള് ഒരു സ്നേഹിതയെന്ന നിലയില് എന്നെ സഹായിച്ചതിനല്ല, ഒരു വ്യക്തിയെന്ന നിലയില് അവള് ആരായിരിക്കുന്നു എന്നതിനാണ് ഞാന് നന്ദിയുള്ളവളായിരുന്നത്.

ദൈവം എന്തു ചെയ്യുന്നു എന്നതിനല്ല, അവന് ആരായിരിക്കുന്നു എന്നതിനുള്ള കൃതജ്ഞതയാണ് സങ്കീര്ത്തനം 100 വെളിപ്പെടുത്തുന്നത്. "സകല ഭൂവാസികളെയും" (വാ. 1) "സന്തോഷത്തോടെ യഹോവയെ സേവിക്കുവാന്" (വാ. 2) "യഹോവ തന്നെ ദൈവം" (വാ. 3) എന്നറിയുവാനും സങ്കീര്ത്തനക്കാരന് ആഹ്വാനം ചെയ്യുന്നു. "അവനു സ്തോത്രം ചെയ്ത് അവന്റെ നാമത്തെ വാഴ്ത്തുവാന്" (വാ. 4) നമ്മുടെ സ്രഷ്ടാവ് നമ്മെ തന്റെ സന്നിധിയിലേക്കു ക്ഷണിക്കുന്നു. "അവന് നല്ലവനും അവന്റെ ദയ എന്നേക്കുമുള്ളതും" "അവന്റെ വിശ്വസ്തത തലമുറതലമുറയായി ഇരിക്കുന്നതിനാലും" (വാ. 5) നമ്മുടെ കര്ത്താവ് നമ്മുടെ തുടര്മാനമായ നന്ദികരേറ്റലിന് അര്ഹനാണ്.

ദൈവം എല്ലായ്പോഴും പ്രപഞ്ചത്തിന്റെ സ്രഷ്ടാവും സംരക്ഷകനും നമ്മെ ആഴമായി സ്നേഹിക്കുന്ന പിതാവും ആണ്. നമ്മുടെ ഹൃദയംഗമവും സന്തോഷപൂരിതവുമായ കൃതജ്ഞത അവന് അര്ഹിക്കുന്നു.

നമുക്ക് ചെയ്യാൻ കഴിയുന്നത്

തന്റെ കിടക്കയില് ഒതുങ്ങിപ്പോയിട്ടും 92 കാരനായ മോറി ബൂഗാര്ട്ട് മിഷിഗണില് ഭവനരഹിതരായവര്ക്കു വേണ്ടി തൊപ്പികള് തുന്നി. പതിനഞ്ചു വര്ഷങ്ങള്കൊണ്ട് അദ്ദേഹം 8,000 തൊപ്പികള് ഉണ്ടാക്കി എന്ന് റിപ്പോര്ട്ടുകള് പറയുന്നു. തന്റെ ആരോഗ്യത്തിലോ പരിമിതിയിലോ ശ്രദ്ധ കേന്ദ്രീകരിക്കാതെ മി. ബൂഗാര്ട്ട് തനിക്ക് അപ്പുറത്തേക്കു നോക്കി, മറ്റുള്ളവരുടെ ആവശ്യങ്ങളെ തന്റേതിനും മുകളില് വയ്ക്കേണ്ടതിന് തന്നാല് കഴിയുന്നത് ചെയ്തു. തന്റെ ജോലി തന്നെ സന്തോഷിപ്പിച്ചുവെന്നും അത് തനിക്ക് ഒരു ഉദ്ദേശ്യം നല്കി എന്നും അദ്ദേഹം പ്രഖ്യാപി

ച്ചു. "ഞാന് കര്ത്താവിന്റെ അടുക്കല് പോകുന്നതുവരെ ഇത് ചെയ്യും" അദ്ദേഹം പറഞ്ഞു - അത് ഫെബ്രുവരി 2018 ല് സംഭവിച്ചു. അദ്ദേഹത്തിന്റെ തൊപ്പി ലഭിച്ചവരില് മിക്കവര്ക്കും അദ്ദേഹത്തിന്റെ കഥയോ ഒരു തൊപ്പി നിര്മ്മിക്കാന് വേണ്ടി അദ്ദേഹം എത്രമാത്രം ത്യാഗം ചെയ്തു എന്നോ അറിയില്ലെങ്കിലും സ്നേഹത്തില് സ്ഥിരോത്സാഹം ചെയ്ത മോറിയുടെ ഈ ലളിത പ്രവൃത്തി ഇന്ന് ലോകമെന്മാടും ആളുകളെ പ്രചോദിപ്പിക്കുന്നു. 

നമുക്കും നമ്മുടെ പ്രയാസങ്ങള്ക്ക് അതീതമായി നോക്കാനും മറ്റുള്ളവരെ നമുക്ക് മുമ്പായി വയ്ക്കാനും നമ്മുടെ സ്നേഹവാനും കാരുണ്യവാനുമായ രാക്ഷനായ യേശുക്രിസ്തുവിനെ അനുകരിക്കാനും കഴിയും (ഫിലിപ്പിയര് 2:1-5). ദൈവം ജഡത്തില് - രാജാധിരാജാവ് ആയവന് - കലര്പ്പില്ലാത്ത താഴ്മയോടെ "ദാസരൂപം" എടുത്തു (വാ. 6-7). തന്റെ ജീവിതം നല്കിക്കൊണ്ട് - പരമമായ ത്യാഗം - അവന് ക്രൂശില് നമ്മുടെ സ്ഥാനം ഏറ്റെടുത്തു (വാ. 8). പിതാവായ ദൈവത്തിന്റെ മഹത്വത്തിനു വേണ്ടി യേശു നമുക്ക് വേണ്ടി സകലവും തന്നു (വാ.9-11). 

യേശുവിന്റെ വിശ്വാസികള് എന്ന നിലയ്ക്ക് കാരുണ്യ പ്രവൃത്തികളിലൂടെ മറ്റുള്ളവരോട് സ്നേഹവും കരുതലും പ്രകടിപ്പിക്കുക എന്നത് നമ്മുടെ ഭാഗ്യാവകാശമാണ്. നമുക്ക് നല്കാന് അധികം ഒന്നുമില്ല എന്ന് തോന്നിയാലും ദാസ്യത്വത്തിന്റെ മനോഭാവം നമുക്ക് ഏറ്റെടുക്കാം. നമ്മളാല് കഴിയുന്നത് ചെയ്തുകൊണ്ട് മനുഷ്യരുടെ ജീവിതത്തില് ഒരു മാറ്റംകൊണ്ടുവരാന് നമുക്ക് ഉത്സാഹപൂര്വ്വം അവസരങ്ങള് അന്വേഷിക്കാം.